ഒാഹരി വിപണിയിൽ കുതിപ്പ്​; സെൻസെക്​സ്​ 900 പോയന്‍റ് ഉയർന്നു

10:42 AM
01/06/2020

മുംബൈ: രാജ്യത്ത്​ ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ഒാഹരി വിപണിയിൽ ഉണർവ്​. രാവിലെ വ്യാപാരം ആരംഭിച്ച്​ നിമിഷങ്ങൾക്കകം ബോംബെ ഒാഹരി സൂചികയായ സെൻസെക്​സ് 900 ​േപായൻറ്​ ഉയർന്നു. ഇപ്പോൾ 853 പോയൻറ്​ ഉയർന്ന്​ 33,277 ലാണ്​ വ്യാപാരം. ദേശീയ ഒാഹരി സൂചികയായ നിഫ്​റ്റി 244 പോയ​േൻറാളം ഉയർന്ന്​ 9,823ലുമാണ്​ വ്യാപാരം. 

രാജ്യത്തെ കണ്ടെയ്​മ​െൻറ്​ സോണുകളിൽ ഒഴികെ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതാണ്​ നിക്ഷേപകരിൽ ആത്മവി​ശ്വാസം ഉയർത്തിയത്​. 

ആറുശതമാനത്തോളം വർധന രേഖപ്പെടുത്തി ആക്​സിസ്​ ബാങ്ക്​, ടാറ്റ സ്​റ്റീൽ എന്നിവയാണ്​ സെൻസെക്​സിൽ മികച്ച നേട്ടം കൊയ്യുന്നവ. കൂടാതെ ബജാജ്​ ഫിനാൻസ്​, ഇൻഡസ്​ഇൻഡ്​ ബാങ്ക്​ എന്നിവയും നേട്ടം കൊയ്യുന്നു. നിഫ്​റ്റിയിൽ മെറ്റൽ ഒാഹരികളാണ്​ കൂടുതൽ നേട്ടമുണ്ടാകുന്നത്​. കൂടാതെ ബാങ്കിങ്​ ഒാഹരികളും നേട്ടത്തിലാണ്​.  

Loading...
COMMENTS