നിഫ്റ്റി 10,000 കടന്നു; സെൻസെക്സ് 400 പോയൻറ് നേട്ടത്തിൽ
text_fieldsമുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,000 പിന്നിട്ടു. മാർച്ച് 13 ന് േശഷം ആദ്യമായാണ് നിഫ്റ്റി 10,000 േപായൻറ് കടക്കുന്നത്.
ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 434.01പോയൻറ് ഉയർന്ന് 34,265.36 ലും നിഫ്റ്റി 141.35 പോയൻറ് ഉയർന്ന് 10,120.45ലുമാണ് വ്യാപാരം. തുടർച്ചയായ ആറാമത്തെ വ്യാപാര ദിവസമാണ് ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നത്.
ബ്രിട്ടാനിയ ഇൻഡസ്ട്രീസാണ് ഉയർന്ന നേട്ടം കൊയ്യുന്ന കമ്പനികളിലൊന്ന്. ഇവയുടെ ഓഹരി വില 7.5 ശതമാനം ഉയർന്നു. ബാങ്ക്, ഓട്ടോ, ഫാർമ, മെറ്റൽ എന്നിവയാണ് നേട്ടം കൊയ്യുന്ന ഓഹരികൾ. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഒ.എൻ.ജി.സി എന്നിവയുടെ ഓഹരികളാണ് നേട്ടം കൊയ്യുന്നത്. ഭാരതി ഇൻഫ്രാടെൽ, വിപ്രോ ഭാരതി, ടി.സി.എസ്, കോൾ ഇന്ത്യ, ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.
