ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

16:28 PM
31/10/2018
sensex

മുംബൈ: ആഭ്യന്തര ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 551 പോയിൻറ്​ നേട്ടത്തോടെ 34,442 പേയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 1.63 ശതമാനത്തി​​െൻറ വർധന സെൻസെക്​സിൽ രേഖപ്പെടുത്തി.

ദേശീയ സൂചിക നിഫ്​റ്റി 188 പോയിൻറ്​ നേട്ടത്തോടെ 10,386ൽ വ്യാപാരം അവസാനിപ്പിച്ചു. ആർ.ബി.​െഎയിലെ പ്രതിസന്ധി മൂലം ഇന്ത്യൻ ഒാഹരി വിപണികൾ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. എന്നാൽ, ആർ.ബി.​െഎയുടെ സ്വയംഭരണത്തെ അംഗീകരിക്കുന്നുവെന്ന സർക്കാർ പ്രസ്​താവന പുറത്ത്​ വന്ന​േതാടെ വിപണികൾ കരകയറുകയായിരുന്നു. ​െഎ.ടി, ഫിനാഷ്യൽ സ്​റ്റോക്കുകളുടെ മുന്നേറ്റമാണ്​ ഒാഹരി വിപണിക്ക്​ തുണയായത്​.

എച്ച്​.ഡി.എഫ്​.സിയാണ്​ ബി.എസ്​.ഇയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്​. 5.52 ശതമാനത്തി​​െൻറ ഉയർച്ചയാണ്​ ബാങ്കിന്​ ഉണ്ടായത്​. ആകിസിസ്​ ബാങ്ക്​, യെസ്​ ബാങ്ക്​, സൺഫാർമ തുടങ്ങിയ ഒാഹരികളും നേട്ടം രേഖപ്പെടുത്തി.
 

Loading...
COMMENTS