ഒാഹരി വിപണിയിൽ വൻ ഇടിവ്
text_fieldsമുംബൈ: രാജ്യത്തെ 1000, 500 നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള സർക്കാറിെൻറ തീരുമാനം ഇന്നും ഒാഹരി വിപണികളെ പ്രതിസന്ധിയിലാക്കി. ബോംബൈ സൂചിക സെൻസെക്സ് 385.10 പോയിൻറ് ഇടിഞ്ഞ് 25,765.14 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും വൻ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 145 പോയിൻറ് ഇടിഞ്ഞ് 7,929.10 പോയിൻറിലാണ് വ്യാപരം.
നോട്ട് പിൻവലിക്കൽ ഒാഹരി വിപണിയെ ബാധിച്ചു എന്നാണ്സാമ്പത്തിക വിദ്ഗധർ അഭിപ്രായപ്പെടുന്നത് . രാജ്യത്തെ സമ്പദ്വ്യവസ്ഥയിലെ ക്രയവിക്രയങ്ങളെ ഇൗ തീരുമാനം ദോഷകരമായി സ്വാധീനിച്ചു. കാര്യങ്ങൾ ശരിയായി വരാൻ സമയമെടുക്കും. ഇതാണ് ഇപ്പോഴുള്ള തിരിച്ചടിയുടെ കാരണം. കമ്പനികളുടെ മൂന്നാംപാദ ലാഭഫലവും ഒാഹരി വിപണിക്ക് നിർണായകമാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
