Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസമ്പദ്​വ്യവസ്ഥയിലെ...

സമ്പദ്​വ്യവസ്ഥയിലെ പരിഷ്​കാരങ്ങൾ: ഒാഹരി വിപണിയിൽ വൻ തകർച്ച

text_fields
bookmark_border
സമ്പദ്​വ്യവസ്ഥയിലെ പരിഷ്​കാരങ്ങൾ: ഒാഹരി വിപണിയിൽ വൻ തകർച്ച
cancel

ന്യൂഡൽഹി: നരേന്ദ്ര​ മോദി സർക്കാർ രാജ്യത്ത്​ നടപ്പിലാക്കിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്​കാരങ്ങളുടെ ആഘാതം സമ്പദ്​വ്യവസ്ഥയെ വിടാതെ പിന്തുടരുന്നു. സമ്പദ്​വ്യവസ്ഥയിലെ അനിശ്​ചിതത്വങ്ങൾ ഇന്ന്​ ഒാഹരി വിപണിയിൽ കനത്ത തകർച്ചയുണ്ടാകുന്നതിന്​ കാരണമായി. ബോംബൈ സൂചിക സെൻസെക്​സ്​ 447.60 പോയിൻറ്​ ഇടിഞ്ഞ്​ 31,922.44 പോയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 157.60 പോയിൻറ്​ ഇടിഞ്ഞ്​ 9,964.40ത്തിലാണ്​ ​​ക്ലോസ്​ ചെയ്​തു​.

സമ്പദ്​വ്യവസ്ഥയെ കരകയറ്റുന്നതിനായി 50,000 കോടിയുടെ ​പാക്കേജ്​ സർക്കാർ പ്രഖ്യാപിക്കുമെന്ന്​ റോയി​േട്ടഴ്​സ്​ റിപ്പോർട്​ ചെയ്​തിരുന്നു. ഇത്​ ഒാഹരി വിപണികളെ പ്രതികൂലമായാണ്​ ബാധിച്ചത്​. ഇതിനൊടൊപ്പം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്​നങ്ങളും വിപണിക്ക്​ തിരിച്ചടിയായി. പൊതുവിൽ വളർച്ച നിരക്ക്​ 5.7 ശതമാനത്തിലേക്ക്​ താഴ്​ന്നതോടെ ഒാഹരി വിപണികൾ കടുത്ത സമർദ്ദത്തിലായിരുന്നു.

ഡോളറുമായ​ുള്ള രൂപയുടെ വിനിമയ മൂല്യവും ആറ്​ മാസത്തിനിടയിലെ ഏറ്റവും താഴ്​ന്ന നിലയിലാണ്​. ഒര​ു ഡോളറിനെതിരെ 64.15ാണ്​ രൂപയുടെ വിനിമയ മൂല്യം. സാമ്പത്തിക പാക്കേജ്​ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത വരു​േമ്പാൾ മാത്രമേ ഒാഹരി വിപണിയിലും അത്​ പ്രതിഫലിക്കു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketsensexniftyNSEBSEmalayalam news
News Summary - Sensex Slumps 400 Points, Rupee Rebounds After Falling To 6-Month Low
Next Story