ഒാഹരി വിപണിയിൽ കറുത്ത വ്യാഴം; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

10:38 AM
11/10/2018
indian share market-business news

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ വ്യാഴാഴ്​ച വൻ നഷ്​ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 750 പോയിൻറ്​ ​നഷ്​ടം രേഖപ്പെടുത്തി 34001.15ലാണ്​ ക്ലോസ്​ ചെയ്​തത്​. 2.19 ശതമാനത്തി​​െൻറ നഷ്​ടമാണ്​ ബോംബെ സൂചികയിൽ ഉണ്ടായത്​. ദേശീയ സൂചിക നിഫ്​റ്റ്​ 225.45 പോയിൻറ്​ നഷ്​ടത്തോടെ 10,234.65ൽ വ്യാപാരം അവസാനിപ്പിച്ചു.

യെസ്​ ബാങ്ക്​, ഒ.എൻ.ജി.സി, എച്ച്​.പി.സി.എൽ, ​െഎ.ഒ.സി എന്നീ ഒാഹരികളാണ്​ വിപണിയിൽ വൻ നേട്ടമുണ്ടാക്കിയത്​. എസ്​.ബി.​െഎ, ടാറ്റ സ്​റ്റീൽ, ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസ്​ എന്നിവർ വൻ നഷ്​ടവും രേഖപ്പെടുത്തി.

അമേരിക്കൻ ഒാഹരി വിപണിയിൽ ബുധനാഴ്ച നഷ്ടം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജപ്പാൻ, കൊറിയ, തായ് വാൻ എന്നീ ഏഷ്യൻ ഒാഹരി വിപണികളിലും കനത്ത നഷ്ടം ഉണ്ടായി. രാജ്യാന്തര മേഖലയിലെ വ്യാപാര യുദ്ധവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ത്യൻ ഒാഹരി വിപണിയിലെ തകർച്ചക്ക് കാരണമായത്.    ഡോളറിനെതിരെ രൂപയുടെ മൂല്യവും റെക്കോർഡ് താഴ്ചയിലേക്ക് പോയി. 74.47ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

Loading...
COMMENTS