നിഫ്​റ്റി കുതിച്ച്​ 11,000 പോയിന്‍റിൽ; സെൻസെക്​സ്​ 36,000 തൊട്ടു

10:57 AM
23/01/2018
bse-sensex

മുംബൈ: ദേശീയ സൂചിക നിഫ്​റ്റി റെക്കോർഡ്​ ഉയരത്തിൽ. 79.5 പോയിൻറ്​ കൂടി നിഫ്​റ്റി 11000 തൊട്ടു. ബോംബേ സൂചിക സെൻസെക്​സ്​ 227 പോയിൻറ്​ ഉയർന്ന്​ 36026.65 എന്ന റെക്കോർഡ്​ ഉയരത്തിലാണ്​. തുടർച്ചയായി നാലാം പ്രവർത്തി ദിവസമാണ്​ ഒാഹരി വിപണി കുതിപ്പ്​ തുടരുന്നത്​. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമായിരുന്നു.

റിലയൻസ്​, ഹിൻഡാൽകോ, ഒ.എൻ.ജി.സി, ആക്​സിസ്​ ബാങ്ക്​, ഇൻഫോസിസ്​, ടാറ്റാ സ്​റ്റീൽ, ബജാജ്​ ഒാ​േട്ടാ, എസ്​.ബി.​െഎ, തുടങ്ങിയവയുടെ ഒാഹരികൾ നേട്ടത്തിലാണ്​. റിലയൻസ്​, ടി.സി.എസ്​, ഒ.എൻ.ജി.സി, തുടങ്ങിയവയുടെ ഒാഹരികളിൽ ആഭ്യന്തര ധനസ്​ഥാപനങ്ങൾ മികച്ച രീതിയിൽ നിക്ഷേപം നടത്തിയതും​ വിപണിയിൽ പ്രതിഫലിച്ചു​. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 ഓഹരികള്‍ നഷ്ടത്തിലുമാണ്.
 

COMMENTS