ഒാഹരി വിപണിയിൽ നേട്ടം
text_fieldsമുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 303 പോയിൻറ് നേട്ടത്തോടെ 34,445 പോയിൻറ് മുകളിലാണ് ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്.91 പോയിൻറ് നേട്ടത്തോടെ 10,582 മുകളിലാണ് നിഫ്റ്റിയും ക്ലോസ് ചെയ്തത്.
ജി.ഡി.പി വളർച്ച നിരക്ക് സംബന്ധിച്ച സർക്കാറിെൻറ പ്രഖ്യാപനം ഫെബ്രുവരി 28ന് വരാനിരിരിക്കുകയാണ്. ഇതിനൊപ്പം സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ മികച്ച ജി.ഡി.പി വളർച്ച നിരക്ക് ഉണ്ടാവുമെന്ന റിപ്പോർട്ടുകളും ഇന്ന് വിപണിക്ക് കരുത്തായെന്നാണ് വിലയിരുത്തൽ.
മെറ്റൽ, ബാങ്കിങ്, ഒാേട്ടാ, കാപ്പിറ്റൽ ഗുഡ്സ്, റിയാലിറ്റി സെക്ടറുകളിലെ ഒാഹരികളുടെ മികച്ച പ്രകടനമാണ് വിപണിക്ക് കരുത്തായത്. ഇൗ സെക്ടറുകളിലെ ഒാഹരികളുടെ വില 1 മുതൽ 2 ശതമാനം വരെ ഉയർന്നു.
ടാറ്റ മോേട്ടാഴ്സ്, ഇഡസ്ലാൻഡ് ബാങ്ക്, അദാനി പോർട്സ്, ബി.പി.സി.എൽ, എൽ&ടി എന്നിവെയല്ലാം 2 മുതൽ 3 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.
