വായ്​പനയം: ഒാഹരി വിപണിയിൽ നേട്ടം

14:20 PM
04/10/2017
Sensex Rises

മുംബൈ: ആർ.ബി.​െഎ വായ്​പനയം പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി ഒാഹരി വിപണിയിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്​സ്​ 172 പോയിൻറ്​ നേട്ടത്തിലാണ്​ വ്യാപാരം ​നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റിയും 50 പോയിൻറിലേറെ നേടത്തിലാണ്​​. 

എണ്ണകമ്പനികളാണ്​ ഒാഹരി  വിപണിയിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്​. റിലയൻസ്​, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ വിപണിയിൽ കുതിപ്പുണ്ടാക്കി​. ബുധനാഴ്​ച പ്രഖ്യാപിക്കുന്ന വായ്​പ നയം ഒാഹരി വിപണിയെയും സ്വാധീനിക്കും. പണപ്പെരുപ്പത്തി​​െൻറ പശ്​ചാത്തലത്തിൽ വായ്​പ നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്താൻ സാധ്യതയില്ല.

COMMENTS