Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഹരി വിപണികളിൽ നേട്ടം
text_fieldsbookmark_border
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 118.44 പോയിൻറ് ഉയർന്ന് 26,349.10ലെത്തി. ദേശീയ സൂചിക നിഫ്റ്റി 41.95 പോയിൻറ് ഉയർന്ന് 8,128.75ലാണ് വ്യാപാരം.
നവംബറിൽ ഡൊണൾഡ് ട്രംപിെൻറ വിജയവും, സർക്കാരിെൻറ നോട്ട് പിൻവലിക്കൽ തീരുമാനവും വിപണിക്ക് തിരിച്ചടിയായിരുന്നു. ഇൗ തീരുമാനം മൂലം വൻതോതിൽ ഒാഹരികൾ വിറ്റഴിക്കപ്പെട്ടിരുന്നു. അതിൽ നിന്നും വിപണി കരകയറുന്നതിെൻറ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് വിപണിയിലെ വിദഗ്ധരുടെ പക്ഷം.
സൺ ടിവി, അദാനി പവർ, ജെ.പി ഇൻഫ്രാസ്ട്രക്ചർ, എം.ആർ.പി.എൽ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ക്രോംടൺ ഗ്രീവസ്, യുണിടെക്, ബെർഗർ പെയിൻറസ് എന്നിവ നഷ്ടമുണ്ടാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
