Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഹരി വിപണികൾ നേട്ടത്തിൽ
text_fieldsbookmark_border
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്സ് 91.03 പോയിൻറ് ഉയർന്ന് 26,051.18 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 31 പോയിൻറ് ഉയർന്ന് 8,033.30 പോയിൻറിൽ ക്ലോസ് ചെയ്തു.
കാപ്പിറ്റൽ ഗുഡ്സ്, മെറ്റൽ, റിയാലിറ്റി സെക്ടറുകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ ഉണ്ടായ ഉണർവും അമേരിക്കയിലെ ഡൗജോൺസ് ഇൻഡസട്രിയൽ ആവറേജ് ഉയർന്നതുമെല്ലാം വിപണിക്ക് ഗുണകരമായെന്നാണ് സൂചന. കുറെ ദിവസത്തെ നഷ്ടത്തിനു ശേഷം കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ ഒാഹരി വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story
