സെൻസെക്സ് 304 പോയിൻറ് ഇടിഞ്ഞു
text_fieldsമുംബൈ: ബോംബൈ ഒാഹരി വിപണി സുചിക സെൻസെക്സ് 304 പോയിൻറിെൻറ വൻ നഷ്ടം രേഖപ്പെടുത്തി. നാഷണൽ സ്റ്റോക് എക്സേഞ്ച് സൂചിക നിഫ്റ്റിയും 8600 പോയിൻറിനു താഴെയാണ് ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞടുപ്പിലുണ്ടായ സംഭവവികാസങ്ങളാണ് വിപണിക്ക് തിരിച്ചടിയായത്. ഡോണാൾഡ് ട്രംപ് മുന്നേറുമെന്ന് പുതിയ സർവേ ഫലങ്ങൾ പുറത്തു വന്നു കഴിഞ്ഞു. എന്നാൽ വിപണിക്ക് കൂടുതൽ പ്രിയങ്കരം ഹിലരിയുടെ നയങ്ങളാണ് ഇതാണ് ഇപ്പോഴത്തെ ഒാഹരി വിപണിയുടെ വൻ തകർച്ചക്ക് കാരണം.
സെൻസെക്സ് 304 ഇടിഞ്ഞ് 27,575.55 ലാണ് ഇപ്പോൾ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. നിഫ്റ്റി 94.88 പോയിൻറ് ഇടിഞ്ഞ് 8,531 പോയിൻറിലാണ് ഇപ്പോൾ വ്യാപരം നടത്തുന്നത്. ലോഹ എണ്ണ ഒാഹരികൾക്കാണ് വലിയതോതിൽ നഷ്ടം നേരിട്ടത്. എഷ്യയിലെ പല വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
