സെൻസെക്​സും നിഫ്​റ്റിയും നഷ്​ടത്തോടെ തുടങ്ങി; രൂപയുടെ മുല്യത്തിൽ വീണ്ടും ഇടിവ്​

11:32 AM
24/09/2018
sensex

മുംബൈ: ഒാഹരിവിപണിയിൽ ഇന്നും​ തകർച്ചയുടെ ദിനം. കഴിഞ്ഞയാഴ്​ച നേരിട്ട നഷ്​ടത്തിൽ നിന്നും സൂചികകൾക്ക്​ ഉയർ​ത്തെഴുന്നേൽക്കാനായില്ല. വ്യാപാര ആഴ്​ചയുടെ ആദ്യ ദിനത്തിൽ തന്നെ ബോംബൈ സൂചിക സെൻസെക്​സ്​ 108 പോയിൻറ്​ താഴ്​ചയിൽ 36,733ലാണ്​ വ്യാപാരം നടക്കുന്നത്​. നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 11100ലാണ്​ വ്യാപാരം നടക്കുന്നത്.

അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. മാരുതി സുസുക്കി, ഹീറോ മോ​േട്ടാകോർപ്പ്​, ബജാജ്​ ഫിനാൻസ്​, ഭാരതി എയർടെൽ, എച്ച്​.ഡി.എഫ്​.സി കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ റിലയന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്,  ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ലുപിന്‍ എന്നിവയുടെ ഒാഹരികൾ നേട്ടത്തിലാണ്​.

അതേസമയം ഡോളറിനെതി​െ​ര രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. തിങ്കളാഴ്​ച രാവിലെ 29 പൈസ കുറഞ്ഞ്​ 72.49ലാണ്​ വ്യാപാരം ആരംഭിച്ചത്​. ഇറക്കുമതി ചുങ്കം വർധിപ്പിക്കാനും വിദേശ വായ്​പ ഉദാരവത്​കരിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപയുടെ മൂല്യം അൽപം ഉയർന്നിരുന്നു.

Loading...
COMMENTS