You are here
ഒാഹരി വിപണിയിൽ നേട്ടം; സെൻസെക്സ് 400 പോയിൻറിൽ
മുംബൈ: റിസർവ് ബാങ്കിെൻറ സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പനയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഒാഹരി വിപണിയിൽ നേട്ടം. ബോംബെ സൂചിക സെൻസെക്സ് 577 പോയിൻറ് നേട്ടത്തോടെ 33,596.80 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 196.75 പോയിൻറ് നേട്ടത്തോടെ 10,325.15ൽ ക്ലോസ് ചെയ്തു.
നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.ഐയുടെ പണ-വായ്പ നയമാണ് വിപണിക്ക് കരുത്തായത്. സെന്‍സെക്‌സ് 345 പോയിൻറും നിഫ്റ്റി 112 പോയിൻറും നേട്ടത്തിലായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്. 17 പൈസയുടെ കുതിപ്പോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 65 രൂപയായി.
ബി.എസ്.ഇയിലെ 1276 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 156 ഓഹരികള്‍ നഷ്ടത്തിലുമാണ്. യു.എസും ചൈനയുമായി നിലനിൽക്കുന്ന ട്രേഡ് വാര്‍ പ്രശ്‌നങ്ങളും ബുധനാഴ്ച ആഗോള വിപണികളെ ബാധിച്ചിരുന്നു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.