ചരിത്രത്തിലാദ്യമായി 32,000 കടന്ന്​ സെൻസെക്​സ്​

11:11 AM
13/07/2017

മുംബൈ: ഇന്ത്യൻ ഒാഹരി വിപണി സൂചികകൾ വൻ നേട്ടത്തിൽ​ ​ക്ലോസ്​ ചെയ്​തു. ബോംബൈ സൂചിക സെൻസെക്​സ്​ 232.56 പോയിൻറ്​ ഉയർന്ന്​ 32,037.38ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 75.60 പോയിൻറ്​ ഉയർന്ന്​ 9,891.70ത്തിലാണ്​ ക്ലോസ്​ ചെയ്​തത്​. റീടെയിൽ ഇൻഫ്ലേഷൻ നിരക്കിലുണ്ടായ കുറവാണ്​ ഒാഹരി വിപണിക്ക്​ ഗുണകരമായത്​. ഫെഡറൽ റിസർവി​​െൻറ പലിശ നിരക്കുകൾ സംബന്ധിച്ച സൂചനയും ഒാഹരി വിപണിക്ക്​ ഗുണകരമാവുകയായിരുന്നു.  

ബി.എസ്.ഇയിലെ 1291 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐ.ടിസി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഒ.എൻ.ജി.സി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.അതേസമയം, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്​ 16 പൈസ കൂടി 64.38 ആയി. 

COMMENTS