സെൻസെക്​സ്​ 258 പോയിൻറ്​ നേട്ടത്തിൽ

16:16 PM
30/08/2017
sensex

മുംബൈ: ആഗോള വിപണികളിലെ നേട്ടം ഇന്ത്യൻ ഒാഹരി വിപണികളിലും പ്രതിഫലിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 258.07 ​പോയിൻറ്​ ഉയർന്ന്​ 31,646.46ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഉൗർജ ഒാഹരികളുടെ പ്രകടനമാണ്​ വിപണിയിൽ നിർണായകമായത്​.

ദേശീയ സൂചിക നിഫ്​റ്റി 88.35 പോയൻറ്​ നേട്ടത്തിൽ 9.884.40ലാണ്​ ക്ലോസ്​ ചെയ്​തത്​.1786 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലും 796 ഒാഹരികൾ നഷ്​ടത്തിലുമായിരുന്നു.

എച്ച്​.ഡി.എഫ്​.സി, ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്​റ്റീൽ എന്നിവ നേട്ടത്തിലും ടെക്​ മഹീന്ദ്ര, സിപ്ല, എച്ച്​.സി.എൽ എന്നിവ നഷ്​ടത്തിലുമാണ്​.

COMMENTS