Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഹരി വിപണികളിൽ ഉയർച്ച
text_fieldsbookmark_border
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഒാഹരി വിപണികളിൽ ഉയർച്ചയുണ്ടായി. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞയാഴ്ച വിപണിയുടെ തകർച്ചക്ക് കാരണമായിരുന്നു. വിപണിക്ക് പ്രിയപ്പെട്ട ഹിലരി ക്ളിൻറൺ പ്രസിഡൻറാവാൻ സാധ്യത കുറവാെണന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് വിപണിയെ സ്വാധിനിച്ചത്.
ബോംബൈ സ്റ്റാക് എക്സേഞ്ച് സൂചിക സെൻസെക്സ് 132.15 പോയിൻറ് ഉയർന്ന് 27,591.14ലാണ് വ്യാപരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 46.50 പോയിൻറ് ഉയർന്ന് 8,543.55 ലെത്തി.
ജീ.ഡി.എൽ, സിയറ്റ്, ടാറ്റ മോേട്ടാഴ്സ്, ശ്രീ ഇൻഫ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. ബെർഗർ പെയിൻറസ്, സൺഫാർമ, ക്രോമട്ടൺ ഗ്രീവസ്, എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ.
Next Story
