സെൻസെക്​സ്​ റെക്കോർഡ്​ നേട്ടത്തിൽ

16:36 PM
26/10/2017
sensex-exchange

മുംബൈ: ബോംബൈ ഒാഹരി സൂചിക സെൻസെക്​സ്​ റെക്കോർഡ്​ ഉയരത്തിൽ. 104 പോയിൻറ്​ ഉയർന്ന്​ സർവകാല റെക്കോർഡായ  33,147.13ലാണ്​ സെൻസെക്​സ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടം രേഖപ്പെടുത്തി. 48.45 പോയിൻറ്​ ഉയർന്ന്​ നിഫ്​റ്റി  10,343.80ൽ ക്ലോസ്​ ചെയ്​തു. 

ഒായിൽ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർ​പ്പറേഷൻ, ഹിന്ദുസ്​താൻ പെട്രോളിയം, ഭാരത്​ പെട്രോളിയം എന്നിവ മുന്നേറ്റമാണ്​ വിപണികൾക്ക്​ കരുത്തായത്​. സിപ്ല, ആക്​സിസ്​ ബാങ്ക്​, ടാറ്റ സ്​റ്റീൽ, ഇൻഫോസിസ്​, ബജാജ്​ ഒാ​േട്ടാ,  സൺ ഫാർമ തുടങ്ങിയവയും നേട്ടമുണ്ടാക്കി. 

COMMENTS