Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൻസെക്സ് റെക്കോർഡ് നേട്ടത്തിൽ
text_fieldsbookmark_border
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. വിൽപ്പന സമ്മർദ്ദത്തെ അതിജീവിച്ചാണ് സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയത്.
ബോംബൈ സൂചികയായ സെൻസെക്സ് 448.39 പോയിൻറ് ഉയർന്ന് 30750.03ലും ദേശീയ സൂചിക നിഫ്റ്റി 140.95 പോയിൻറ് ഉയർന്ന് 9501.50 പോയിൻറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയിലെ 1875 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലും 807 ഒാഹരികൾ നഷ്ടത്തിലുമായിരുന്നു. ഇൻഫോസിസ്, ടി.സി.എസ്, എൻ&ടി, റിലയൻസ് ഇൻഡ്സ്ട്രീസ്, െഎ.സി.െഎ.സി.െഎ, എച്ച്.ഡി.എഫ്.സി തുടങ്ങിയ മികച്ച നേട്ടമുണ്ടാക്കി. ലുപിൻ, ഡോ. റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയവ/ നഷ്ടത്തിലായിരുന്നു.
Next Story
