സെൻസെക്​സ്​ 340 പോയിൻറ്​ നേട്ടത്തിൽ

16:08 PM
12/10/2017
Sensex Rises

മുംബൈ: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾക്കിടയിലും ഇന്ത്യൻ ഒാഹരി വിപണിയിൽ നേട്ടം. ബോംബൈ ഒാഹരി സൂചിക സെസെക്​സ്​ 348 പോയിൻറ്​ നേട്ടത്തോടെ 32,182.22ലാണ്​ വ്യാപാരം  അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിലാണ്​. നിഫ്​റ്റി 111.60 പോയിൻറ്​ നേട്ടത്തോടെ 10,096ൽ ക്ലോസ്​ ചെയ്​തു.

വരുദിവസങ്ങളിലെ വിപണിയുടെ ഗതി നിർണിയിക്കുക വിവിധ കമ്പനികളുടെ രണ്ടാം പാദ ലാഭഫലങ്ങളായിരിക്കും. ടി.സി.എസ്​ ഉൾപ്പടെയുള്ള കമ്പനിയുടെ ലാഭഫലം വ്യാഴാഴ്​ച പുറത്ത്​ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

COMMENTS