ഒാഹരി വിപണികളിൽ ഇടിവ്
text_fieldsമുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ബോംബൈ സൂചിക സെൻസെക്സ് 156 പോയിൻറ് താഴ്ന്ന് 27,274.15ലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിൽ തന്നെയാണ് വ്യപാരമവസാനിപ്പിച്ചത്. നിഫ്റ്റി 51 പോയിൻറ് താഴ്ന്ന് 8,433.75 പോയിൻറിലെത്തി.
സൺഫാർമ, കോക്സ് കിംഗ്സ്, പി.െഎ ഇൻഡ്സ്ട്രീസ്, ജിൻഡാൽ സ്റ്റീൽ, ജി.വി.കെ പവർ ഇൻഫ്രാസ്ട്രകച്ചർ എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ. െഎ.ടി.സി, ഇന്ത്യൻ ഹോട്ടൽ, എച്ച്.സി.എൽ, ശ്രീ സിമൻറ് എന്നിവയെല്ലാമാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ.
ഫാർമസ്യുട്ടികൽ സെക്ടറും ഇൻഫ്രാസെക്ടർ, റീെട്ടയിൽ പോലുളള വ്യവസായങ്ങൾക്കാണ് വൻ നഷ്ടം രേഖപ്പെടുത്തിയത്കഴിഞ്ഞ കുറേ ദിവസങ്ങളായി വിപണിയിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സാഹര്യങ്ങൾ കുറച്ച് ദിവസങ്ങളായി വിപണിയെ സ്വാധിനിക്കുകയായിരുന്നു.
