എണ്ണവിലക്കൊപ്പം ഓഹരി വിപണിയും താഴേക്ക്​

14:27 PM
21/04/2020

മുംബൈ: കോാവിഡ്​ 19 നെ തുടർന്ന്​ ആഗോള തലത്തിൽ ക്രൂഡ്​ ഓയിൽ സംഭരണ വില പൂജ്യത്തിലും താഴെ​യായതോടെ ആഭ്യന്തര ഓഹരി വിപണികളിലും ഇടിവ്​. ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 1200 പോയൻറിലധികം താഴ്​ന്നു. ദേശീയ ഓഹരി സൂചികയായ നിഫ്​റ്റി 300ൽ അധികം പോയിൻറും ഇടിഞ്ഞു. 

ചൊവ്വാഴ്​ച 1.15ന്​ സെൻസെക്​സ്​ 1211.68 പോയിൻറാണ്​ താഴ്​ന്ന്​ 30,436.32ലായിരുന്നു വ്യാപാരം. നിഫ്​റ്റി 338.50 പോയൻറ്​ താഴ്​ന്ന്​ 8,923.35 ലും ആയിരുന്നു വ്യാപാരം. 

ഓയിൽ, ഗ്യാസ്​, ഫിനാൻസ്​, ബാങ്കിങ്​ തുടങ്ങിയവ കനത്ത വിൽപ്പന സമ്മർദ്ദമാണ്​ വിപണിയിൽ നേരിടുന്നത്​. ആഗോള തലത്തിൽ ക്രൂഡ്​ ഓയിൽ വില പൂജ്യത്തിനും താഴെ എത്തിയതിനെ തുടർന്നാണ്​ എണ്ണ കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ്​ രേഖപ്പെടുത്തുന്നതെന്നാണ്​ വിലയിരുത്തൽ. 

ബാങ്കിങ്​ മേഖലയിൽ ഇൻഡസ്​ഇൻഡ്​ ബാങ്കിൻെറ ഓഹരികളാണ്​ താഴെപ്പോയത്​. 13 ശതമാനത്തോളമാണ്​​ ഇൻഡസ്​ഇൻഡ്​ ബാങ്കിൻെറ ഓഹരികൾ നേരിട്ട ഇടിവ്. നിഫ്​റ്റിയിൽ ഫാർമ കമ്പനികളുടെ ഓഹരികളൊഴികെ മറ്റെല്ലാ ഓഹരികളും നഷ്​ടത്തിലാണ്​.
 

Loading...
COMMENTS