Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകൊറോണയും യെസ്​...

കൊറോണയും യെസ്​ ബാങ്കും എണ്ണവിലയും; തകർന്നടിഞ്ഞ് ആഭ്യന്തരവിപണി

text_fields
bookmark_border
കൊറോണയും യെസ്​ ബാങ്കും എണ്ണവിലയും; തകർന്നടിഞ്ഞ് ആഭ്യന്തരവിപണി
cancel

ന്യൂഡൽഹി: ​െകാറോണ വൈറസ്​ ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളിലും ഒരു​േപാലെ ഭീതിവിതക്കാൻ തുടങ്ങിയതോടെ ഇന്ത്യ ൻ ഓഹരിവിപണി കൂപ്പുകുത്തി. പത്തുവർഷത്തിനിടെ ഒരുദിവസ​ം നേരിടുന്ന ഏറ്റവും വലിയ ഇടിവാണ്​ ഓഹരിവിപണികൾ നേരിട്ടത്​.

ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 2400 പോയിൻറ്​ ഇടിഞ്ഞു. ആഗോള, ഇന്ത്യൻ വിപണികളിൽ മാന്ദ്യം പിടിമുറുക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ്​ വിപണിയെ പ്രതികൂലമായി ബാധിച്ചത്​. ഒരു ഘട്ടത്തിൽ സെൻസെക്​സ്​ 2,419 പോയിൻറും​ ദേശീയ ഒാഹരി സൂചികയായ നിഫ്​റ്റി 648 ​േപായിൻറും ഇടിഞ്ഞിരുന്നു​.

ഒ.എൻ.ജി.സി, ഇൻഡസൻഡ്​ ബാങ്ക്​, പവർഗ്രിഡ്​, റിലയൻസ്​ ഇൻഡസ്​ട്രീസ്​, ടാറ്റാ സ്​റ്റീൽ എന്നിവയുടെ ഓഹരികൾ 15.37 ശതമാനം​ ഇടിഞ്ഞു. 2012 ൽ ക്രൂഡ്​ ഓയിൽ വിലയിടിഞ്ഞപ്പോ​ഴുണ്ടായ അതേ തോതിലുള്ള നഷ്​ടമാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ പോലുള്ള കമ്പനികൾ ഇപ്പോൾ നേരിടുന്നത്​. നിഫ്​റ്റിയിൽ മെറ്റൽ, മീഡിയ, പൊതുമേഖല ബാങ്കുകൾ എന്നിവയുടെ ഓഹരികൾ 7.04 ശതമാനം ഇടിഞ്ഞു.

കൊറോണ വൈറസ്​ ഇന്ത്യയിൽ 43പേർക്ക്​ ബാധിച്ചതും യെസ്​ ബാങ്ക്​ പ്രതിസന്ധിയും ആഗോള എണ്ണവിലയിലെ ഇടിവുമാണ്​ ഇന്ത്യൻ വിപണിയെ പിടിച്ചുലച്ചതായി സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

ലോകമെമ്പാടും 1,07,000 പേർക്കാണ്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. അതിൽ 3300 ൽ അധികം മരിക്കുകയും ചെയ്​തു. വൻതോതിലുള്ള കൊറോണ വൈറസ്​ വ്യാപനം ബിസിനസ്​ ശൃംഖലകളെയും പ്രതികൂലമായി ബാധിച്ചു. നിഫ്​റ്റി​ 10,000 ൽ താഴെ പോകാനുള്ള സാധ്യതയും തള്ളികളയാനാകില്ലെന്ന്​ മുംബൈയിലെ അരിഹന്ത്​ കാപിറ്റൽ മാർക്കറ്റ്​ ഡയറക്​ടർ അനിത ഗാന്ധി പറയുന്നു.

യെസ്​ ബാങ്ക്​ പ്രതിസന്ധിയും ഇതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഇന്ത്യൻ വിപണിയിൽ ആശങ്കക്ക്​ ഇടയാക്കിയിട്ടുണ്ട്​. യെസ്​ ബാങ്ക്​ സ്​ഥാപകൻ റാണ കപൂറി​െന എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​​ടറേറ്റ്​ അറസ്​റ്റ് ചെയ്​തതും അദ്ദേഹത്തി​​​​െൻറ മകളുടെ വീട്ടിൽ നടന്ന റെയ്​ഡും ഇതിന്​ ആക്കം കൂട്ടി. തിങ്കളാഴ്​ച സി.ബി.ഐ റാണ കപൂറുമായി ബന്ധപ്പെട്ട ഏഴോളം ഇടങ്ങളിൽ റെയ്​ഡും സംഘടിപ്പിച്ചിരുന്നു.

ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞതും ഓഹരി വിപണിക്ക്​ തിരിച്ചടിയായി. സൗദി ​ ​
എണ്ണവില കുത്തനെ കുറച്ചിരുന്നു. അസംസ്​കൃത എണ്ണവില 31.5 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക്​ ഇത്രയും ഇടിവുണ്ടാകുന്നത്​ ഇതാദ്യമായാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftyNSEBSEmalayalam newsMarket news
News Summary - Sensex crashes over 2,400 points amid coronavirus scare -Business news
Next Story