സെൻസെക്​സ് റെക്കോർഡ്​ നേട്ടത്തിൽ;​ 35000 തൊട്ടു, നിഫ്​റ്റി 10800

16:31 PM
17/01/2018
Sensex

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ ഇന്ന്​ റെക്കോർഡ്​ നേട്ടം. ബോംബൈ സൂചിക സെൻസെക്​സ് 305 പോയിൻറ്​ ഉയർന്ന്​ 35,000 എന്ന റെക്കോർഡ്​ ഉയർച്ചയിലെത്തി.

അതേ സമയം ദേശീയ സൂചിക നിഫ്​റ്റി ദിവസത്തെ ഉയർന്ന നിലയായ 10,800ലും എത്തി. സെൻസെക്​സ്​ 34,753.80 എന്ന നിലയിലായിരുന്നു വ്യാപാരം തുടങ്ങിയത്​. 35,081ലാണ്​ ഇന്നത്തെ വ്യാപാരം അവസാനിച്ചത്​. നിഫ്​റ്റി 10,788 ലും അവസാനിച്ചു.

ഇൻഫോസിസ്​, ടി.സി.എസ്​ എന്നീ ​െഎ.ടി കമ്പനികളുടെ മൂന്നാംപാദ ലാഭ ഫലത്തിലുണ്ടായ ഉയർച്ചയാണ്​ നേട്ടത്തിന്​ കാരണമായത്​. ബാങ്കിങ്​, ഹെൽത്ത്​ കെയർ, എന്നിവയുടെ ഒാഹരികളിലും ഉയർച്ചയുണ്ടായി.


 

Loading...
COMMENTS