Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎക്​സിറ്റ്​പോളുകളുടെ...

എക്​സിറ്റ്​പോളുകളുടെ ആവേശം ചോർന്നു; ഓഹരി വിപണികൾ നഷ്​ടത്തിൽ ക്ലോസ്​ ചെയ്​തു

text_fields
bookmark_border
എക്​സിറ്റ്​പോളുകളുടെ ആവേശം ചോർന്നു; ഓഹരി വിപണികൾ നഷ്​ടത്തിൽ ക്ലോസ്​ ചെയ്​തു
cancel

മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോൾ പ്രവചനങ്ങ ളെ തുടർന്ന്​ വൻ മുന്നേറ്റം നടത്തിയ ഓഹരി വിപണികളിൽ ഇന്ന്​ തകർച്ച. ബോംബെ സൂചിക സെൻസെക്​സും ദേശീയ സൂചിക നിഫ്​റ്റ ിയും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. എക്​സിറ്റ്​പോളുകൾക്കുമപ്പുറം അന്താരാഷ്​ട്രതലത്തിലെ പ്രശ്​നങ്ങൾ ഇന്ന്​ ഓഹരി വിപണികളെ സ്വാധീനിച്ചുവെന്ന്​ വേണം വിലയിരുത്താൻ. സെൻസെക്​സ്​ 382 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തിയപ്പോൾ നിഫ്​റ്റി 119 പോയിൻറ്​ താഴേക്ക്​ പോയി.

അമേരിക്ക-ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്​ കടക്കുന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ഇതിന്​ പുറമേ ആഗോളവിപണിയിൽ ചൊവ്വാഴ്​ച എണ്ണ വില ഉയരുകയും ചെയ്​തു. ഇറാന്​ മേൽ അമേരിക്ക സമ്മർദ്ദം ശക്​തമാക്കുന്നതും വിപണികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന്​​ വേണം വിലയിരുത്താൻ. തെരഞ്ഞെടുപ്പ്​ ഫലം വരുന്നത്​ വരെ ഓഹരി വിപണികളിൽ വലിയൊരു ചാഞ്ചാട്ടം ​പ്രതീ​ക്ഷിക്കേണ്ടതില്ലെന്നാണ്​ വിദഗ്​ധർ വിലയിരുത്തുന്നത്​.

അതേസമയം, വിവിധി കമ്പനികളുടെ നാലാം പാദലാഭഫലം പുറത്ത്​ വരുന്നുണ്ട്​. ഇതും ഓഹരി വിപണിയെ സ്വാധീനിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftyNSEBSEmalayalam news
News Summary - Sensex closes 382 points down-Business news
Next Story