സെൻസെക്​സ്​ 300 പോയിൻറ്​ നേട്ടത്തിൽ

16:37 PM
08/03/2018
Sensex

മുംബൈ: ഇന്ത്യൻ ഒാഹരി വിപണി നഷ്​ടത്തിൽ നിന്ന്​ കരകയറി. ബോംബെ സൂചിക സെൻസെക്​സ്​ 305 പോയിൻറ്​ നേട്ടത്തോടെ 33,351.57ൽ വ്യാപാരം അവസാനിച്ചു. ദേശീയ സൂചിക നിഫ്​റ്റിയും 10,200 പോയിൻറിന്​ മുകളിലാണ്​ ​ക്ലോസ്​ ചെയ്​തത്​. എസ്​.ബി.​െഎ, ​െഎ.സി.​െഎ.സി.​െഎ, അദാനി പോർട്​സ്​, റിലയൻസ്​ ഇൻഡസ്​ട്രീസ്​ തുടങ്ങിയ ഒാഹരികളെല്ലാം രണ്ട്​ ​ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

എസ്​.ബി.​െഎയുടെ ഒാഹരികൾ 4.16 ശതമാനം നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ടാറ്റ സ്​റ്റീൽ, സൺ ഫാർമ, ഗെയിൽ, യെസ്​ ബാങ്ക്​ തുടങ്ങിയ ഒാഹരികൾ നഷ്​ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്​. 

ഡോണൾഡ്​ ​ട്രംപി​​െൻറ നടപടികൾ ലോകം സാമ്പത്തിക യുദ്ധത്തി​​െൻറ വക്കിലാണെങ്കിലും ഏഷ്യയിലെ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. 

Loading...
COMMENTS