സെൻസെക്​സ്​ 35,000ൽ താഴെ; നിഫ്​റ്റിയും താഴ്​ച്ചയിലേക്ക്​

10:40 AM
05/02/2018
sensex

മുംബൈ: ബജറ്റി​​​െൻറ ആഘാതം ഒാഹരി വിപണിയിൽ മാറ്റമില്ലാതെ തുടരുന്നു. ആദ്യ ദിനം വ്യാപാരം ആരംഭിച്ചപ്പോൾ 400 പോയിൻറ്​ താഴ്​ന്ന ബോംബൈ സൂചിക സെൻസെക്​സ്​ 35,000 ലും താഴെ പോയി. ദേശീയ സൂചിക നിഫ്​റ്റിയും 150 പോയി​േൻറാളം​ താഴ്​ന്നു. 

സെൻസെക്​സ്​ 527.75 പോയൻറ്​ താഴ്​ന്ന്​ 34,539 ലാണ്​ നിലവിൽ വ്യാപാരം നടക്കുന്നത്​. 166 പോയൻറ്​ താഴ്​ന്ന 10,594ലാണ്​ നിഫ്​റ്റി. ബജറ്റിൽ, പഴയ അവതാരമായ (എൽ.ടി.സി.ജി ടാക്​സ്)​ മൂലധന നേട്ടനികുതിയെ തിരിച്ച്​ കൊണ്ടുവന്നതാണ്​​ വിപണിയെ ബാധിച്ചത്​. ആഗോള വിപണിയിലെ നഷ്​ടവും ബാധിച്ചു.

വിപ്രോ, ടാറ്റാ മോ​േട്ടാർസ്​, ഇൻഫോസിസ്​, ടെക്​ മഹീന്ദ്ര, എച്ച്​.സി.എൽ എന്നിവരുടെ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ആക്​സിസ്​ ബാങ്ക്​, ടാറ്റാ സ്​റ്റീൽ, എച്ച്​.ഡി.എഫ്​.സി, ബജാജ്​ ഒാ​േട്ടാ, ഹീറോ മോ​േട്ടാകോർപ്പ്​, റിലയൻസ്​, എസ്​.ബി.​െഎ, ഹിന്ദുസ്​ഥാൻ യുണിലിവർ, സൺ ഫാർമ, എന്നിവരുടെ ഒാഹരികൾ നഷ്​ടത്തിലാണ്​.
 

COMMENTS