Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്സ് കുതിച്ച് 37,800 തൊട്ടു
text_fieldsbookmark_border
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ബോംബെ സൂചിക സെൻസെക്സും നിഫ്റ്റിയും കുതിക്കുന്നു. നിഫ്റ്റി സർവകാല റെക്കോർഡ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 37,714.70ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 37,805.25ലെത്തിയപ്പോൾ നിഫ്റ്റി 11,405ൽ വ്യാപാരം തുടങ്ങി റെക്കോർഡ് നേട്ടമായ 11,427ൽ തുടരുന്നു. ആദ്യമായാണ് നിഫ്റ്റി 11,400 കടക്കുന്നത്.
ബി.എസ്.ഇയിലെ 1225 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലായപ്പോൾ 334 കമ്പനികൾ നഷ്ടത്തിലാണ്. എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ ബാങ്ക്, വേദാന്ത, യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹീറോ മോേട്ടാകോർപ്, ടെക് മഹീന്ദ്ര, ഒ.എൻ.ജി.സി, ആക്സിസ് ബാങ്ക്, യു.പി.എൽ എന്നീ കമ്പനികൾ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ കമ്പനികൾ നഷ്ടത്തിലുമാണ്.
Next Story
