രൂപ മുപ്പത്​ മാസത്തെ ഉയർന്ന നിലയിൽ; ഡോളറിന്​ 63.32 രൂപ

10:57 AM
05/01/2018
rupee

മുംബൈ: രൂപയുടെ വിനിമയ മൂല്യം 30 മാസത്തെ ഉയർന്ന നിലയിൽ. ഡോളറിനെതിരെ​ 63.32 ആയിരുന്നു രൂപയുടെ ഇന്നത്തെ​ വിനിമയ മൂല്യം. അതേസമയം ഇന്നലെ​ 63.40 രൂപയായിരുന്നു മൂല്യം. ആഭ്യന്തര ഒാഹരി വിപണിയിൽ വന്ന ഉയർച്ചയാണ്​ രൂപയുടെ മൂല്യ വർധനക്ക്​ കാരണമായത്​.

സെൻസെക്​സും നിഫ്​റ്റിയും ഇന്ന്​ റെക്കോർഡ്​ ഉയർച്ചയിലാണ്​ വ്യാപാരം തുടങ്ങിയത്​.  നിലവിൽ സെൻസെക്​സ് 34122 പോയിൻറിലും നിഫ്​റ്റി 10548.20 ലുമാണ്​.​ 

COMMENTS