Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎക്​സിറ്റ്​ പോൾ: ഓഹരി...

എക്​സിറ്റ്​ പോൾ: ഓഹരി വിപണി നേട്ടത്തിൽ

text_fields
bookmark_border
എക്​സിറ്റ്​ പോൾ: ഓഹരി വിപണി നേട്ടത്തിൽ
cancel

മുംബൈ: ലോക്​സഭാ ​െതരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം കൊയ്യുമെന്ന എക്​സിറ്റ്​ പോൾ ഫലം പുറത്തു വന്നതോടെ ഓഹരി വിപണ ിയിൽ കുതിപ്പ്​. ദേശീയ ഓഹരി വിപണി നിഫ്​റ്റി 2.22ശതമാനം ഉയർന്ന്​ 11,660.45 പോയിൻറിലാണ്​ വ്യാപാരം നടക്കുന്നത്​. ബോംബെ ഓ ഹരി വിപണി സെൻസെക്​സ്​ 2.31 ശതമാനം ഉയർന്ന്​ 38,807.88 പോയിൻറിലെത്തി.

യെസ്​ ബാങ്കിൻെറ ഓഹരികൾ ​ 6.2ശതമാനവും എസ്​.ബി.ഐയുടെത്​ 5.4ശതമാനവും നേട്ടമുണ്ടാക്കി. രൂപയും നില ​െമച്ചപ്പെടുത്തി. ഡോളറിന്​ 69.49 ൽ നിന്ന്​ 69.3550 ലേക്ക്​ രൂപയുടെ മൂല്യമുയർന്നു.

അടുത്ത മൂന്ന്​ നാലു ദിവസങ്ങളിൽ കൂടി ഓഹരി വിപണിയിൽ 2-3ശതമാനം കുതിപ്പ്​ പ്രതീക്ഷിക്കുന്നു​െണ്ടന്ന് വിദഗ്​ധർ അറിയിച്ചു. എന്നാൽ ഫലപ്രഖ്യാപന ശേഷം എക്​സിറ്റ്​ പോൾ പറയുന്ന പോലുള്ള വിജയമുണ്ടായാൽ പോലും വിപണിയിൽ വലിയ കുതിപ്പ്​ പ്രതീക്ഷിക്കുന്നില്ല. ഇതുവരെ ഇന്ത്യയുടെ സാമ്പത്തിക നിലയിലുണ്ടായ അസ്വാരസ്യങ്ങൾ മൂലം പുതിയ സർക്കാറിൻെറ നയപ്രഖ്യാപനം വരെ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകില്ലെന്നാണ്​ കരുതുന്നതെന്നും വിദഗ്​ധർ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsstock exchangemalayalam news
News Summary - Rupee Gains, Sensex Surges After Exit Polls - Business News
Next Story