Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ ഉയർച്ച; ആർകോമിന് നേട്ടം
text_fieldsbookmark_border
മുംബൈ: ആർകോമിനെ വാങ്ങാൻ ജിയോ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യൻ ഒാഹരി വിപണികളിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്സ് 150 പോയൻറിലേറെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ദേശീയ സൂചിക നിഫ്റ്റി 38 പോൻറിെൻറ നേട്ടം രേഖപ്പെടുത്തി.
റിലയൻസ് കമ്യൂണിക്കേഷെൻറ ഒാഹരികൾ 35 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. മുകേഷ് അംബാനി റിലയൻസിെൻറ സ്പെക്ട്രം, ടവർ, ഒപ്ടിക്കൽ ഫൈബർ ബിസിനസുകൾ ഏറ്റെടുക്കുന്നുവെന്ന വാർത്തകളാണ് റിലയൻസിന് നേട്ടമായത്. ഏഷ്യൻ ഒാഹരികൾ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എണ്ണവില വർധിക്കുന്നതും വിപണിയെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
