തുടർച്ചയായ മൂന്നാം ദിവസവും പഞ്ചാബ്​ നാഷണൽ ബാങ്കി​െൻറ ഒാഹരി വിലയിൽ കുറവ്​

11:51 AM
16/02/2018
PNB

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും പി.എൻ.ബിയുടെ ഒാഹരികൾക്ക്​ ഇന്ത്യൻ വിപണിയിൽ ​നഷ്​ടം നേരിട്ടു.  3.27 ശതമാനം നഷ്​ടത്തോടെ 124.15 രൂപക്ക്​ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ പി.എൻ.ബിയുടെ ഒാഹരികൾ വ്യാപാരം തുടങ്ങിയത്​.

ദേശീയ സൂചികയിലും സ്ഥിതി വ്യത്യസ്​തമല്ല നഷ്​ടത്തോടെ 123.40 രൂപക്കാണ്​ വ്യാപാരം. പി.എൻ.ബിയുടെ അനുബന്ധ ഒാഹരികളും നഷ്​ടത്തിലാണ്​. പി.എൻ.ബി ഹൗസിങി​​െൻറ ഒാഹരികളും നഷ്​ടം രേഖപ്പെടുത്തി. അതേ സമയം, ഇപ്പോഴുണ്ടായ നഷ്​ടത്തിൽ നിന്ന്​ കരകയറുമെന്ന്​ ബാങ്കുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ പ്രതികരിച്ചു.

പി.എൻ.ബി ബാങ്കി​​െൻറ ജാമ്യം ഉപയോഗിച്ച്​ വിദേശത്തെ നിന്ന്​ കോടികൾ തട്ടിയെന്നായിരുന്നു നീരവ്​ മോദിക്കെതിരായ ആരോപണം. ഇതോടെ ഒാഹരി വിപണിയിൽ ബാങ്കിന്​ വൻ തിരിച്ചടി നേരിടുകയായിരുന്നു.

Loading...
COMMENTS