Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപി.എന്‍.ബി ഹൗസിങ്...

പി.എന്‍.ബി ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഇന്നും നാളെയുമായി ലിസ്റ്റുചെയ്യും 

text_fields
bookmark_border
പി.എന്‍.ബി ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഇന്നും നാളെയുമായി ലിസ്റ്റുചെയ്യും 
cancel
മുംബൈ: ഐ.പി.ഒ വഴി പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണം നടത്തിയ പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഈയാഴ്ച ഓഹരി വിപണികളില്‍ ഓഹരി ലിസ്റ്റുചെയ്യും. പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സ് തിങ്കളാഴ്ചയും പെപ്സികോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ടിലറായ വരുണ്‍ ബിവറേജസ് ചൊവ്വാഴ്ചയുമാണ് ഓഹരി വിപണികളിലത്തെുക. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 3000 കോടി രൂപയാണ് പി.എന്‍.ബി ഹൗസിങ് സമാഹരിച്ചത്. 29.55 മടങ്ങായിരുന്നു ആവശ്യക്കാര്‍. 750-775 രൂപയായിരുന്നു പ്രൈസ്ബാന്‍ഡ്. 1112.50 കോടിയായിരുന്നു വരുണ്‍ ബിവറേജസ് സമാഹരിച്ചത്. 1.86 മടങ്ങായിരുന്നു ആവശ്യക്കാര്‍. 440-445 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്.
Show Full Article
TAGS:ipo debut 
Web Title - pnb housing finance debut
Next Story