ഒാഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
text_fieldsമുംബൈ: ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. ബോംബൈ സൂചിക സെൻസെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും ഇന്ന് കാര്യമായ നേട്ടമുണ്ടായി.
സെൻസെക്സ് 70.42 പോയൻറ് നേട്ടത്തിൽ 34503.49 എന്ന നിലയാണ് അവസാനിച്ചത്. ഇത് റെക്കോർഡ് ഉയർച്ചയാണ്. 19 പോയിൻറ് നേട്ടത്തിൽ 10651.21 എന്ന നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
നേരിയ നഷ്ടത്തിലായിരുന്നു ഇന്നത്തെ വ്യാപാരത്തിെൻറ തുടക്കം. സെൻസെക്സ് 2.74 പോയിൻറ് താഴ്ചയിൽ 34430 ലും നിഫ്റ്റി 7 പോയിൻറ് താഴ്ചയിൽ 10625ലുമായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയത്.
ഭാരതി എയർടെൽ, കോടക് ബാങ്ക്, ഇൻഫി തുടങ്ങിയവയുടെ ഒാഹരികളിലുണ്ടായ ഉയർച്ചയാണ് നിഫ്റ്റി 10000 മുകളിൽ പോകാൻ കാരണം.
എയർടെൽ, കോടക് ബാങ്ക്, എയിഷർ മോേട്ടാർസ്, എന്നിവക്ക് നേട്ടത്തിലും വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക്, അംബുജ സിമൻറ് ബജാജ് ഫിനാൻസ് എന്നിവയുടെ ഒാഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
