അട​ുത്തയാഴ്​ച ഒാഹരി വിപണിക്ക്​ നിർണയാകമാവുക ഇക്കാര്യങ്ങൾ

14:52 PM
14/01/2018

മുംബൈ: ബ്ലുചിപ്​ കമ്പനികളായ എച്ച്​.ഡി.എഫ്​.സി, ​െഎ.ടി.സി, വിപ്രോ എന്നിവയുടെ മൂന്നാം പാദ ലാഭഫലം അടുത്തയാഴ്​ച വിപണിക്ക്​ നിർണായകമാവും. ഇതിനൊപ്പം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും പുറത്ത്​ വരും. ഇതും വിപണിയെ സ്വാധീനിക്കും. എങ്കിലും അടുത്തയാഴ്​ചയും പോസ്​റ്റീവ്​ മാറ്റങ്ങളാവും വിപണിയിലുണ്ടാവുക എന്നാണ്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. ഇതിനൊപ്പം ബജറ്റ്​ സംബന്ധിച്ച വാർത്തകളും  നിർണായകമാവും.

കഴിഞ്ഞയാഴ്​ച നേട്ടത്തിലാണ്​ വിപണികൾ വ്യാപാരം അവസാനിപ്പിച്ചത്​. ടി.സി.എസ്​, ഇൻഫോസിസ്​ എന്നിവയുടെ മൂന്നാംപാദ ലാഭഫലമാണ്​ വിപണിയെ സ്വാധീനിച്ചത്​. ക്രൂഡ്​ ഒായിൽ വിലയിലുണ്ടാവുന്ന വർധനവും വിപണിയെ സ്വധീനിക്കുന്ന ഘടകങ്ങളാണ്​. ഹിന്ദുസ്ഥാൻ യുണിലിവർ, യെസ്​ ബാങ്ക്​, ​െഎ.ടി.സി, കോട്ടക്​ മഹീന്ദ്ര എന്നിവയുടെ ലാഭഫലും അടുത്തയാഴ്​ച പുറത്തുവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മൂന്നാം പാദത്തിൽ 5219 കോടിയായിരുന്നു ഇൻഫോസിസി​​െൻറ ലാഭം.

Loading...
COMMENTS