Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകോവിഡ്​ കാലത്തെ ഓഹരി...

കോവിഡ്​ കാലത്തെ ഓഹരി ചിന്തകൾ

text_fields
bookmark_border
കോവിഡ്​ കാലത്തെ ഓഹരി ചിന്തകൾ
cancel

കോവിഡ്​ കൊടുങ്കാട്ടിൽ സാമ്പത്തിക മേഖലയിൽ കടപുഴകിയ വൻമരങ്ങളിൽ ഒന്നാണ്​ ഓഹരി വിപണി. 30 ശതമാനത്തിലധികം തിരുത്തലാണ്​ ചുരുങ്ങിയ ദിവസങ്ങൾക്കകം വിപണിയിൽ പ്രകടമായത്​. പല പ്രമുഖ കമ്പനികളുടെയും ഒാഹരി വില തകർന്നടിഞ്ഞു.ഇ തോടെ കടുത്ത ആശങ്കയിലായ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാനുള്ള തിടുക്കത്തിലാണ്​. ഇനി വിപണി കരകയറാൻ സമയ​ം ഏറെയെടുക ്കുമെന്ന വിലയിരുത്തലുകളാണ്​ ഈ വിൽപന പ്രളയത്തിനു​ കാരണം. എന്നാൽ, ഇൗ ആശങ്കകൾക്ക്​ അടിസ്ഥാനമില്ല. ഇപ്പോഴത്തേത് ​ ഒരു താൽക്കാലികം പ്രതിഭാസം മാത്രമാണ്​. കോവിഡ്​ പ്രതിസന്ധി അകലുന്നതോടെ വിപണികൾ ശക്തമായി തന്നെ തിരിച്ചുവരുമ െന്ന്​ ഉറപ്പ്​​.

അപ്പോൾ കരുതലുള്ള നിക്ഷേപകർ ഇത്​ മികച്ച നിക്ഷേപ അവസരമായി വേണം കാണാൻ. എന്നാൽ, ഈ നിക്ഷേപത്ത ിന്​ സൂക്ഷ്​മ വിലയിരുത്തലുകളും കരുതലും അനിവാര്യമാണ്. ഓഹരി വിലയിലെ കുറവ്​ മാത്രമല്ല നിക്ഷേപത്തിന്​ മുമ്പ്​ ശ ്രദ്ധിക്കേണ്ടത്​. കമ്പനിയുടെ മൂല്യവും ഭാവി സാധ്യതകളും കൃത്യമായി വിലയിരുത്തി വേണം നിക്ഷേപം നടത്താൻ. കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ കരകയറാൻ കമ്പനികൾക്ക്​ കുറഞ്ഞത്​ രണ്ടുവർഷമെങ്കിലു​ം വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്ത്​ വേണം നിക്ഷേപതീരുമാനങ്ങൾ എടുക്കാൻ.

സ്വയം വിലയിരുത്തണം
ഒാഹരി വിപണിയിൽ പണം ഇറക്കുന്നതിനുമുമ്പ്​ നിക്ഷേപകന്​ ലക്ഷ്യത്തെക്കുറിച്ച്​ കൃത്യമായ ധാരണ ഉണ്ടാകണം. പല നിക്ഷേപകരും ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നതായി കാണുന്നില്ല. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻ നിർത്തി വ്യക്തമായ ലക്ഷ്യം നിക്ഷേപകർ മുന്നിൽ കാണണം. വ​ളരെ കുറഞ്ഞ കാലംകൊണ്ട്​ വൻ നേട്ടം ഉണ്ടാക്കാനുള്ള കുറുക്ക്​ വഴിയല്ല ഓഹരി വിപണിയെന്ന്​ മനസ്സിലാക്കുക. കുറഞ്ഞത്​ അഞ്ചു വർഷമെങ്കിലും കാത്തിരിക്കാൻ തയാറായാൽ ഇന്ന​െത്ത സാഹചര്യത്തിൽ ഓഹരി നിക്ഷേപങ്ങൾ മികച്ച നേട്ടം തന്നെ ലഭ്യമാക്കും.

ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ വിപണിയുടെ തിരിച്ചുവരവും അത്​ ലഭ്യമാക്കിയ നേട്ടവും സുവ്യക്തമാകും. ഹർഷത്​ മേത്ത അഴിമതിയിലും 2008ലെ ആഗോള പ്രതിസന്ധിയിലും നോട്ടുനിരോധന സമയത്തും ഓഹരിവില താഴെപ്പോയി. ആ സമയത്ത്​ നല്ല ഓഹരികൾ വാങ്ങിക്കൂട്ടിയവർ ഏറെ ലാഭം കൊയ്​തു. എന്നാൽ, ആ സമയത്ത്​ നല്ല മൂല്യമുള്ള ഓഹരികൾ വിറ്റവരോ... അതുപോലെ തന്നെയാണ്​ കോവിഡ്​ സമയവും. നിക്ഷേപകർക്ക്​ നല്ല ഒാഹരികൾ വാങ്ങാൻ പറ്റിയ സമയം. വാങ്ങു​േമ്പാൾ വിലയെ ​ ആശങ്കപ്പെടാ​െത കമ്പനിയുടെ പ്രവർത്തനവും മൂല്യവും കൂടി മനസ്സിലാക്കി വേണം നിക്ഷേപം നടത്താനെന്ന്​ മാത്രം.

വരുന്നത്​ അവസരങ്ങൾ
ഇന്ത്യ വലിയൊരു മികച്ച വിപണിയാണ്​. കൂടാതെ അതിവേഗം വളരുന്ന മധ്യവർഗവും. അടിസ്ഥാന സൗകര്യവികസനത്തിലും സേവനമേഖല വികസനത്തിലും വലിയ ആവശ്യമാണ്​ ഇത്​ ഉണ്ടാക്കുക​. ഇന്ത്യയിലെ കമ്പനികൾക്ക്​ ലഭ്യമാക്കുക മികച്ച അവസരങ്ങളും.

കോവിഡ്​ തിരുത്തലിൽ പല മികച്ച ഒാഹരികളുടെ വില ഏറെ താഴെയെത്തി. ഇവയെല്ലാം ദീർഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക്​ മികച്ച അവസരമാണ്​. എച്ച്​.ഡി.എഫ്​.സി, ഹിന്ദുസ്ഥാൻ യുനിലിവർ, ​െഎ.ടി.സി, നെസ്​ലെ, വിഗാർഡ്​, മാരുതി, ഇൻഫോസിസ്​, ടി.സി.എസ്​, ഫെഡറൽ ബാങ്ക്​, എൻ.ടി.പി.സി. എസ്​.ബി.​െഎ, വി ഗാർഡ്​, പി.എഫ്​.സി, എൻജിനീയേഴ്​സ്​ ഇന്ത്യ, ​െയസ്​ ബാങ്ക്​ എന്നിവ ഹ്രസ്വ, ദീർഘകാല നിക്ഷേപങ്ങൾക്ക്​ അന​ു​യോജ്യമായ ഓഹരികളാണ്​.

കടപ്പാട്​: ശ്രീകാന്ത്​ വാഴ​യിൽ, ഫിനാൻഷ്യൽ കൺസൽട്ടൻറ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsstock marketinvestmentmalayalam newscovid 19lockdownStock market investment
News Summary - Covid 19 Lockdown Stock Market Investment -Business news
Next Story