Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightബിറ്റ്​ ​​േകായിൻ...

ബിറ്റ്​ ​​േകായിൻ കുതിച്ചുയരുന്നു; വിലയും വിവാദവും

text_fields
bookmark_border
bitcoin
cancel

അന്താരാഷ്​ട്രതലത്തിൽ നിക്ഷേപകർക്കിടയിൽ തർക്കം മുറുകുകയാണ്​; വിശ്വസിക്കാമോ ബിറ്റ്​ കോയിനെ എന്ന കാര്യത്തിൽ? ക്രിപ്റ്റോ കറൻസിയായ ‘ബിറ്റ്കോയി​’​​െൻറ വിലയിലെ കുതിച്ചുചാട്ടമാണ് തർക്കത്തിന്​ കാരണം. വിലവർധന സംബന്ധിച്ച സകല സങ്കൽപങ്ങളെയും തകിടം മറിച്ചാണ്​ ബിറ്റ്​ ​േ​കായിൻ കുതിക്കുന്നത്​. ഒരുവർഷത്തിനിടെ 20 മടങ്ങോളമാണ്​​ വില കുതിച്ചത്​. ഡോളർ കണക്കിൽ പറഞ്ഞാൽ, 15500 ഡോളറിലധികമായും രൂപയിൽ കണക്കാക്കിയാൽ 9.75 ലക്ഷമായും വില ഉയർന്നുകഴിഞ്ഞു. ഇത്​ നല്ലൊരു നിക്ഷേപ അവസരമാണെന്ന്​ ഒരുവിഭാഗം വാദിക്കു​േമ്പാൾ, ചൂതാട്ടം മാത്രമാണെന്നും കണ്ടറിയാമെന്നുമാണ്​ മറുവിഭാഗം ആരോപിക്കുന്നത്​. 

ബിറ്റ്​ കോയിൻ
2008 ആഗസ്​റ്റ്​ 18ന്​ സതോഷി നകാമോേട്ടാ എന്നയാൾ bitcoin.org എന്ന ഡൊമൈൻ രജിസ്​റ്റർ ചെയ്യുന്നതോടെയാണ്​ ആദ്യ ചുവടുവെപ്പ്​. പിന്നീട്​ ‘പിയർ ടു പിയർ ഇലക്​ട്രോണിക്​ കാഷ്​ സിസ്​റ്റം’ എന്ന വിഷയം ഒാൺലൈൻ ചർച്ചകൾക്കായി സമർപ്പിച്ചു. ഇതി​​െൻറ ചുവടുപിടിച്ച്​ 2009ലാണ്​ ബിറ്റ്​കോയിൻ രൂപപ്പെടുന്നത്​. ബ്ലോ ക്​ചെയിൻ സംവിധാനത്തോടെ ആ വർഷംതന്നെ ബിറ്റ്​കോയിൻ പൊതുജനത്തിന്​ ലഭ്യമാകുംവിധം രൂപപ്പെടുത്തി.

ബ്ലോ​​​ക്ക് ചെ​​​യി​​​ൻ ടെ​​​ക്നോ​​​ള​​​ജി അടിസ്​ഥാനമാക്കി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന കമ്പ്യൂ​​​ട്ട​​​ർ പ്രോ​​​ഗ്രാ​​​മി​​​ൽ ഗ​​​ണി​​​ത​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം നൽകുന്നത്​ വഴിയാണ്​ ബി​​​റ്റ്കോ​​​യി​​​ൻ ഖനനംചെയ്​ത്​ എടുക്കാൻ (മൈനിങ്​​) കഴിയുക. ഗണിതപ്രശ്​നങ്ങൾ സങ്കീർണമാകുന്നതോടെ ​‘മൈനിങ്ങി’​​െൻറ വേഗം കുറയും. ഗണിതപ്രശ്​നങ്ങൾക്ക്​ ഉത്തരം നൽകി മൈനിങ്​ നടത്തി സമ്പാദിച്ച പതിനായിരം ബിറ്റ്​കോയിൻ രണ്ട്​ പിസക്ക്​ കൈമാറിയതാണ്​ ആദ്യത്തെ ഇടപാടെന്നാണ്​സൂചന.

അന്ന്​ പിസക്ക്​ പകരമായി ബിറ്റ്​കോയിൻ കൈപ്പറ്റിയയാൾ ഇന്നും അത്​ സൂക്ഷിച്ച്​ വെച്ചിട്ടുണ്ടെങ്കിൽ അയാൾ 100 മില്യൺ ഡോളറി​​െൻറ ഉടമയായിട്ടുണ്ടാകും. മൂല്യം 2013ൽ ആയിരം ഡോളർ എന്ന നിലയിലേക്ക്​ ഉയരുകയും അതേവർഷംതന്നെ 300 ഡോളറായി കൂപ്പുകുത്തുകയും ചെയ്​തിരുന്നു. 

സാ​േങ്കതിക മുന്നേറ്റം കാണാതിരിക്കരുതെന്ന്​ അനുകൂലികൾ
ബിറ്റ്​കോയി​​െൻറ മുന്നേറ്റം നിക്ഷേപരംഗത്തെ സാ​േങ്കതിക കുതിച്ചുചാട്ടമാണെന്നും അതിനോട്​ കണ്ണടച്ചിരുന്നിട്ട്​ കാര്യമില്ലെന്നുമാണ്​ ക്രി​പ​്​റ്റോ കറൻസിക​െള അനുകൂലിക്കുന്ന വിഭാഗത്തി​​െൻറ വാദം. കമ്പ്യ​ൂട്ടർ ശൃംഖലകളുടെയും ഇൻറർനെറ്റി​​െൻറയും സഹായത്തോടെ വിനിമയം നടത്താൻ ഉതകുന്ന ഡിജിറ്റൽ കറൻസിയാണിതെന്നും പലരാജ്യങ്ങളും ക്രിപ്​റ്റോ കറൻസി സംവിധാനത്തിന്​ നിയമ പരിരക്ഷ നൽകിയിട്ടുണ്ടെന്നും അവർ വാദിക്കുന്നു. മാത്രമല്ല, അമേരിക്കയിൽ ബിറ്റ്​കോയിന്​ അവധിവ്യാപാരംവരെ അനുവദിക്കുകയാണ്​. 

വൻകിട ഇൻറർനെറ്റ്​ സേവനദാതാക്കൾ പ്രതിഫലമായും ക്രി​പ്​റ്റോ കറൻസി സ്വീകരിക്കാറുണ്ട്​. വർധിച്ചുവരുന്ന സ്വീകാര്യതയാണ്​ ഇത്​ സൂചിപ്പിക്കുന്നതെന്നും അവർ വാദിക്കുന്നു. നഷ്​ടസാധ്യത ഏറെയുള്ള ചൂതാട്ടമാണെങ്കിൽ അമേരിക്കൻ ഡോളറിലും സ്വർണത്തിലുമൊ​െക്ക നിക്ഷേപം നടത്തു​േമ്പാഴും മൂല്യം ഇടിയൽവഴി ഇതേ നഷ്​ട സാധ്യതയില്ലേ എന്നും അവർ ചോദിക്കുന്നു. ഈ നിക്ഷേപരീതിയിൽ ആകൃഷ്​ടരായി നിരവധിപേർ രംഗത്ത് വന്നിട്ടുള്ളതിനാൽ സമീപഭാവിയിൽത്തന്നെ ബിറ്റ്കോയി​​െൻറ വില 20,000 ഡോളർ വരെ എത്തിയേക്കുമെന്നും അനുകൂലികൾ പ്രവചിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു ബിറ്റ്​ കോയിന്​ 56,000 രൂപയുണ്ടായിരുന്നത്​ ഇൗവർഷം ആദ്യം 64,000 രൂപയായും മധ്യത്തോടെ 70,000 രൂപയായും ഉയർന്നിരുന്നു. വർഷം അവസാനിക്കാറാകു​േമ്പാൾ 9,75,000 രൂപയാണ്​ വില. നിക്ഷേപകരുടെ തള്ളിക്കയറ്റമാണ്​ വിലവർധനക്ക്​ കാരണമെന്നാണ്​ അനുകൂലികളുടെ വാദം.
ചതിക്കുഴിയെന്ന്​ എതിർപക്ഷം
കൃത്രിമമായി വില വർധിപ്പിച്ച്​ നിക്ഷേപകരെ ആകർഷിച്ച്​ പണംതട്ടുന്ന രീതി ആദ്യത്തേതല്ല എന്ന മറുവാദവുമായാണ്​ പ്രമുഖ സാമ്പത്തിക വിദഗ്​ധർ രംഗത്തിറങ്ങിയിരിക്കുന്നത്​. ദിവസംതോറുമുള്ള വിലയിലെ ഇൗ കുതിപ്പ്​ കൃത്രിമമായി ഉൗതിപ്പെരുപ്പിക്കുന്ന കുമിള മാത്രമാണെന്നും ഏത്​ നിമിഷവും ഇത്​ പൊട്ടാമെന്നിരിക്കെ നിരവധിപേരുടെ പണം നഷ്​ടപ്പെടാനാണ്​ സാധ്യതയെന്നും ഇവർ വാദിക്കുന്നു. പണത്തി​​െൻറ മൂല്യം പിടിച്ചുനിർത്താൻ കഴിയുന്ന അടിസ്​ഥാന ഘടകമൊന്നും ക്രിപ്​റ്റോ കറൻസി സംവിധാനത്തിനില്ല. നി​​​യ​​​ന്ത്ര​​​ണ ഏ​​​ജ​​​ൻ​​​സി​​​യോ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ ഇ​​​ല്ല.

ഇ​​​ന്ത്യ​​​യടക്കം മിക്ക രാജ്യങ്ങളിലും നിയമപരിരക്ഷ നൽകുന്നുമില്ല. ഇൗ രീതിയിൽ നിക്ഷേപിക്കുന്ന പണം നഷ്​ടപ്പെട്ടാൽ തിരികെ കിട്ടാൻ നിയമപരമായ മാർഗങ്ങളില്ല. മാത്രമല്ല, ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങൾ, ക്രിപ്​റ്റോ കറൻസിയെ മോചനപ്പണം സ്വീകരിക്കുന്നതിനുള്ള മാർഗമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്​. സാമ്പത്തികരംഗത്തെ പ്രമുഖരായ ഗോ​​​ൾ​​​ഡ്മാ​​​ൻ സച്​സ്​ ത​​​ല​​​വ​​​ൻ ലോ​​​യ്ഡ് ബ്ലാ​​​ങ്ക് ഫെ​​​യ്ൻ, ജെ.​​​പി. മോ​​​ർ​​​ഗ​​​ൻ ത​​​ല​​​വ​​​ൻ ജാ​​​മീ ഡൈ​​​മ​​​ൺ, നൊ​​​ബേ​​​ൽ ജേ​​​താ​​​വ് ജോ​​​സ​​​ഫ് സ്​റ്റിഗ്‌​​​ലി​​​റ്റ്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ബി​​​റ്റ്കോ​​​യി​​െൻറ എതിർപക്ഷത്താണ്​ എന്നതും ​ശ്രദ്ധേയമാണ്​.  
മുന്നറിയിപ്പുമായി അധികൃതരും
ബി​റ്റ്കോ​യിൻ അ​ട​ക്ക​ം ക്രിപ്​റ്റോ കറൻസി സംവിധാനങ്ങളിലുള്ള നിക്ഷേപ ഇടപാടിന്​ അംഗീകാരവും നിയമപരിരക്ഷയുമില്ലെന്ന്​ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. പണം നഷ്​ടപ്പെട്ടാൽ സ്വന്തം നിലക്ക്​ ഉത്തരവാദികളാകുമെന്നാണ്​ റിസർവ്​ ബാങ്ക്​ നിലപാട്​. ചൈനയും ഇത്തരം ഇടപാടുകൾ നിരോധിച്ചിട്ടുണ്ട്​. ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ കർശനനിയന്ത്രണങ്ങളേർപ്പെടുത്തുകയാണ്​. 
സാമ്പത്തിക നിക്ഷേപരംഗത്തെ ഈ സാങ്കേതികതയുടെ കുതിച്ചുചാട്ടം പുതുതലമുറക്ക് നല്ലൊരു പാഠവും അവസരവുമാണെങ്കിലും കരുതലോടെ വേണം നിക്ഷേപം നടത്താൻ എന്നാണ് പ്രമുഖ ഫിനാൻഷ്യൽ കൺസൾട്ടൻറായ ഡിവേർ ഗ്രൂപ്പി​​െൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ നിഗൽ ഗ്രീൻ മുന്നറിയിപ്പ് നൽകുന്നത്​. ക്രിപ്​റ്റോ കറൻസിക​െള ഇനി ഒഴിവാക്കി നിർത്താനാവില്ലെങ്കിലും സൈബർ ഹാക്ക് ഉൾപ്പെടെ സാധ്യതകൾ കാണാതിരുന്നുകൂടാ. ഇത്തരം കറൻസികളുടെ ഹ്രസ്വ-ദൂര ഫലങ്ങൾ എന്താണെന്ന് പ്രവചിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ഇത്തരം ഡിജിറ്റൽ കറൻസികളിൽ പണം നി​ക്ഷേപിക്കുന്നവർ കരുതലോടെ വേണം കാര്യങ്ങൾ നീക്കാൻ എന്നും മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoinmalayalam newsBitcoin PriceBitcoin Controversies
News Summary - Bitcoin Price and Controversies -Business News
Next Story