സാൻഫ്രാൻസിസ്കോ: ‘െഎ ഫോൺ’ നിർമാതാക്കളായ ‘ആപ്പിൾ’ ലോകത്തിലാദ്യമായി ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി. ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ചിൽ ‘ആപ്പിളി’െൻറ ഒാഹരി വിലയിലുണ്ടായ വർധനയാണ് നേട്ടത്തിന് കാരണം. ഒമ്പതു ശതമാനം വർധനയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
42 വർഷം മുമ്പ് സ്ഥാപിതമായ ‘ആപ്പിൾ’ ഒരു ഘട്ടത്തിൽ തകർന്ന് തരിപ്പണമായതായിരുന്നു. പിന്നീട് കമ്പനിയുടെ സഹസ്ഥാപകനായ സ്റ്റീവ് േജാബ്സിനെ തിരികെയെത്തിച്ച് നടത്തിയ പരിഷ്കാരങ്ങളാണ് കുതിപ്പിന് വഴിവെച്ചത്. ജോബ്സിെൻറ നേതൃത്വത്തിലാണ് ‘െഎ പോഡ്’, ‘െഎ ഫോൺ’ തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചത്.