ഒാഹരി വിപണിയിലും ആധാർ നിർബന്ധമാക്കുന്നു

09:38 AM
10/08/2017
Aadhaar card

മുംബൈ: ഒാഹരികൾ, മ്യൂച്ചൽഫണ്ടുകൾ എന്നിവയുടെ ഇടപാടുകൾക്കും ആധാർ കാർഡ്​ നിർബന്ധമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ഒാഹരി വിപണികളിൽ നടക്കുന്ന ഇടപാടുകളിൽ ആധാർ നിർബന്ധമാക്കാനാണ് ഒാഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ​ സെബിയുടെ നീക്കം. ഇതുവഴി കള്ളപ്പണം വിപണിയിലേക്ക്​ ഒഴുകുന്നത്​ തടയാമെന്നാണ്​ ​കണക്ക്​ കൂട്ടൽ.

പാൻകാർഡ്​ ഒാഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തി​​െൻറ ഒഴുക്ക്​ തടയാൻ പര്യാപ്​തമല്ലെന്ന വിലയിരുത്തലാണ്​ സെബി നടത്തുന്നത്​. ഇൗ സാഹചര്യത്തിൽ ആധാർ ഒാഹരി ഇടപാടുകൾക്ക്​ നിർബന്ധമാക്കാനുള്ള നീക്കം ആരംഭിച്ചതെന്ന്​ സെബിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇക്കണോമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 

2009ൽ യു.പി.എ സർക്കാർ കൊണ്ടു വന്നതാണ്​ ആധാർ കാർഡ്​. മൊബൈൽ ഫോൺ കണക്ഷൻ, ബാങ്ക്​ അക്കൗണ്ടുകൾ എന്നിവക്കെല്ലാം സർക്കാർ നേരത്തെ തന്നെ ആധാർ കാർഡ്​ നിർബന്ധമാക്കിയിരുന്നു.

COMMENTS