Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ഐ.പി.ഒ 11 െനത്തും

text_fields
bookmark_border
എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ഐ.പി.ഒ 11 െനത്തും
cancel
ന്യൂഡല്‍ഹി: 1242 കോടി രൂപയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി എല്‍ ആന്‍ഡ് ടിയുടെ ഉപസ്ഥാപനമായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് പ്രാഥമിക ഓഹരി വിപണിയിലേക്കത്തെുന്നു. ജൂലൈ 11 മുതല്‍ 13 വരെയാണ് പ്രാഥമിക ഓഹരി വില്‍പന. ഓഹരിയൊന്നിന് 705-710 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള ഓഫര്‍ ഫോര്‍ സെയിലായി 1.75 കോടി ഓഹരികളാണ് വിപണിയിലത്തെിക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് ഇഷ്യൂ വിലയില്‍ 10 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ ആറാമത്തെ വലിയ ഐ.ടി സേവന ദാതാക്കളാണ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്കു മുമ്പുള്ള വരുമാനം 1147 കോടി രൂപയും  നികുതിക്കുശേഷമുള്ള വരുമാനം 922 കോടി രൂപയുമായിരുന്നു. 
കഴിഞ്ഞയാഴ്ച നടന്ന ഖ്വെ് കോര്‍പറേഷന്‍ ഐ.പി.ഒയും വന്‍ വിജയമായിരുന്നു. 147 മടങ്ങ് ആവശ്യക്കാരാണ് ഖ്വെ് കോര്‍പറേഷന്‍െറ ഓഹരിക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഐ.പി.ഒക്കുശേഷം ആദ്യമായി വിപണിയില്‍ ലിസ്റ്റ് ചെയ്ത മഹാനഗര്‍ ഗ്യാസ് ഓഹരി 28 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story