Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഷ്ടം തുടര്‍ന്ന് സൂചികകള്‍
text_fieldsbookmark_border
മുംബൈ: സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ടി.സി.എസിന്‍െറ പാദവാര്ഷികഫലവും പുറത്തുവരുന്നതിന് മുമ്പുള്ള ആശങ്കയില്‍ സെന്‍സെക്സ് ചൊവ്വാഴ്ചയും ഇടിഞ്ഞു. 19 മാസങ്ങള്‍ക്കിടയിലെ ഏറ്റവും മോശം ക്ളോസിങ്ങാണ് സെന്‍സെക്സിനുണ്ടായത്. സെന്‍സെക്സ് 143.01 പോയന്റ് ഇടിഞ്ഞ് 24,682.03ലും നിഫ്റ്റി 53.55 പോയന്റ് ഇടിഞ്ഞ് 7,510.30ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ആക്സിസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ, ഒ.എന്‍.ജി.സി, എയര്‍ടെല്‍, ടി.സി.എസ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഗെയ്ല് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ എന്‍.ടി.പി.സി, വിപ്രോ, എം ആന്‍ഡ് എം, അദാനി പോര്‍ട്സ്, എച്ച്.യു.എല്‍, സണ്‍ ഫാര്‍മ എന്നിവ നേട്ടം കൊയ്തു.
Next Story
