Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്‍സെക്സ് ഒന്നര വര്‍ഷത്തെ താഴ്ന്ന നിലയില്‍ 

text_fields
bookmark_border
Sensex
cancel

മുംബൈ: സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ടി.സി.എസിന്‍െറ പാദവാര്‍ഷികഫലവും പുറത്തുവരാനിരിക്കെ ഇന്ത്യന്‍ സൂചികകള്‍ വീണ്ടും ഇടിഞ്ഞു. ചൈനീസ് ഓഹരിവിപണിയിലെ ഇടിവും വിപണിക്ക് തിരിച്ചടിയായി. 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സെന്‍സെക്സ് ഇടപാടുകള്‍ തീര്‍ത്തത്. സെന്‍സെക്സ് 109.29 പോയന്‍റ് ഇടിഞ്ഞ് 24,825.04ലും നിഫ്റ്റി 37.50 പോയന്‍റ് നഷ്ടത്തില്‍ 7563.85ലും വ്യാപാരം അവസാനിപ്പിച്ചു. കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി, ഗെയ്ല്‍, ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ആര്‍.ഐ.എല്‍, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടം കൊയ്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story