സെന്‍സെക്സ് 80 പോയന്‍റ് നേട്ടത്തില്‍
text_fieldsമുംബൈ: ക്രൂഡോയിലിന്‍െറ വില ഉയര്‍ന്നതും അടുത്തയാഴ്ചത്തെ ബജറ്റില്‍ സാമ്പത്തിക പരിഷ്കരണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഓഹരിസൂചികകള്‍ക്ക് കരുത്തേകി. തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറ്റം കണ്ടത്തെിയ സെന്‍സെക്സ് 79.64 പോയന്‍റ് നേട്ടത്തില്‍ 23,788.79ലും നിഫ്ടി 23.80 പോയന്‍റ് നേട്ടത്തില്‍ 7,234.55ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ആര്‍.ഐ.എല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍റ്സ്, ലുപിന്‍, സിപ്ള, ഒ.എന്‍.ജി.സി, ഡോക്ടര്‍ റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചപ്പോള്‍ മാരുതി സുസുകി, എന്‍.ടി.പി.സി, ഐ.ടി.സി, അദാനി പോര്‍ട്സ്, ഗെയില്‍, വിപ്രോ, ഭെല്‍ തുടങ്ങിയവ നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
