Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഡി.ഐ.ഐ നിക്ഷേപം ആറു...

ഡി.ഐ.ഐ നിക്ഷേപം ആറു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

text_fields
bookmark_border
ഡി.ഐ.ഐ നിക്ഷേപം ആറു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
cancel
മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ (ഡി.ഐ.ഐ) നിക്ഷേപം ആറു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ജൂണ്‍ അവസാനത്തെ സ്ഥിതിയനുസരിച്ച് എന്‍.എസ്.ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ ഓഹരികളില്‍ 11.7 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപമാണെന്ന് വിപണി ഗവേഷകരായ പ്രൈം ഡേറ്റാബേസിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് വര്‍ധന. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ കണക്കനുസരിച്ച് ജൂണ്‍ അവസാനം വരെയുള്ള ഒരുവര്‍ഷം കൊണ്ട് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 40000 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരികളില്‍ നടത്തിയിരിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പുറമേ ഇന്‍ഷുറന്‍സ് കമ്പനികളും പെന്‍ഷന്‍ ഫണ്ടുകളും കൂടി ചേരുന്നതാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപ വിഹിതം ഉയരുന്നത് പൂര്‍ണമായും വിദേശ നിക്ഷേപ സ്ഥാനങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ശുഭപ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. 
 
Show Full Article
TAGS:dii 
Next Story