Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടം
text_fieldsbookmark_border
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. ബോംബെ സൂചിക സെന്‍സെക്സ് 27.82 പോയന്റ് നേട്ടത്തില്‍ 25,844.18ലും എന്‍.എസ്.ഇ നിഫ്റ്റി 0.05 പോയന്റ് നേട്ടത്തില്‍ 7914.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലാണ് വിപണിക്കു തുണയായത്. ട ി.സി.എസിന്‍െറ ലാഭം പ്രതീക്ഷിച്ചതില്‍ കുറവായിരിക്കുമെന്ന ആശങ്കയുയര്‍ന്നതും ആഗോള ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതുമാണ് സൂചികകളുടെ കുതിപ്പ് പിടിച്ചു നിര്‍ത്തിയത്. ടാറ്റ സ്റ്റീലായിരുന്നു നേട്ടത്തില്‍ മുന്നില്‍. ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നിലുള്ള മറ്റ് പ്രധാന ഓഹരികള്‍.
Next Story
