130 പോയന്‍റ് നേട്ടം
text_fieldsന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറക്കാന്‍ തയാറായേക്കുമെന്ന പ്രതീക്ഷയില്‍ ഓഹരിവിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. വ്യാപാരത്തിനിടെ 25,424.15 വരെ ഉയര്‍ന്നശേഷം ലാഭമെടുപ്പില്‍ താഴേക്കുപോയ ബോംബെ സൂചിക സെന്‍സെക്സ് വ്യാപാരത്തിന്‍െറ അവസാന മണിക്കൂറില്‍ തിരിച്ചുവരവ് നടത്തിയശേഷം 130.01 പോയന്‍റ് നേട്ടത്തില്‍ 25,399.65ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എന്‍.എസ്.ഇ നിഫ്റ്റി 45.75 പോയന്‍റ് ഉയര്‍ന്ന് 7758.80ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ എട്ടുമാസത്തെ ഉയര്‍ന്ന നിലയിലാണെന്ന സര്‍വേയും വിപണിയില്‍ കുതിപ്പിനിടയാക്കി. ഐ.പി.ഒക്കുശേഷം ആദ്യമായി ഓഹരിവിപണിയില്‍ എത്തിയ ഇന്‍ഫിബീം 3.17 ശതമാനം നേട്ടത്തോടെ 445.70ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 432 രൂപയായിരുന്നു ഇഷ്യൂ പ്രൈസ്. സെന്‍സെക്സിലെ 30ല്‍ 18 ഓഹരികളും നേട്ടത്തിലായി. എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജ് ഓട്ടോ എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഐ.ടി.സി, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
