സെന്സെക്സ് ഒരുമാസത്തെ താഴ്ന്നനിലയില്
text_fieldsമുംബൈ: തുടര്ച്ചയായ അഞ്ചാംദിവസവും ഓഹരിവിപണികള് ഇടിഞ്ഞതോടെ മുംബൈ സൂചിക സെന്സെക്സ് വെള്ളിയാഴ്ച ഒരുമാസത്തെ താഴ്ന്നനിലയിലത്തെി. 181.31 പോയന്റ് ഇടിഞ്ഞ സെന്സെക്സ് 26,656.83ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്.എസ്.ഇ നിഫ്ടി 45.95 പോയന്റ് ഇടിഞ്ഞ് 8065.80ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല് ആന്ഡ് ടിയുടെയും ഐ.ടി.സിയുടെയും പാദഫലങ്ങള് പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇന്ത്യന് കമ്പനികളുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി ഉയര്ത്തിയ ആശങ്കയാണ് വിപണിയില് പ്രതിഫലിച്ചത്. ഒരാഴ്ചകൊണ്ട് സെന്സെക്സിന് 813.98 പോയന്റും നിഫ്ടിക്ക് 229.70 പോയന്റുമാണ് നഷ്ടം. എന്.ടി.പി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയായിരുന്നു നേട്ടത്തില് മുന്നില്. വേദാന്ത, എം ആന്ഡ് എം, ഭെല്, ഭാരതി എയര്ടെല്, ടാറ്റ മോട്ടോഴ്സ് എന്നിവയായിരുന്നു നഷ്ടത്തിലായ പ്രധാന ഓഹരികള്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
