പാദഫലങ്ങളിലെ നിരാശ; ഓഹരിവിപണിയില്‍ തിരിച്ചടി
text_fieldsമുംബൈ: ബ്ളൂചിപ്പ് കമ്പനികളുടെ പാദഫലങ്ങളുണ്ടാക്കിയ നിരാശയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. ബി.എസ്.ഇ സെന്‍സെക്സ് 66.87 പോയന്‍റ് നഷ്ടത്തില്‍ 26,779.66ലും എന്‍.എസ്.ഇ നിഫ്റ്റി 23.80 പോയന്‍റ് നഷ്ടത്തില്‍ 8107.90ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടി.സി.എസിന്‍െറ പാദഫലം നിരാശപ്പെടുത്തിയതോടെ ടി.സി.എസും വിപ്രോയുമുള്‍പ്പെടെ ഐ.ടി, ടെക് ഓഹരികള്‍ നഷ്ടത്തിലായി. ചൈനയില്‍ പണപ്പെരുപ്പം കൂടുതല്‍ മോശമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും വിപണിക്ക് തിരിച്ചടിയായി. മൂന്നു ദിവസംകൊണ്ട് സെന്‍സെക്സിന് 300 പോയന്‍റാണ് നഷ്ടം. സെന്‍സെക്സിലെ 30ല്‍ 15 ഓഹരികളും നഷ്ടത്തിലായിരുന്നു. ടി.സി.എസായിരുന്നു സെന്‍സെക്സില്‍ നഷ്ടത്തില്‍ മുന്നില്‍. ടാറ്റാ മോട്ടോഴ്സ്, എച്ച്.യു.എല്‍, കോള്‍ ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭെല്‍ തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍. ഹിന്‍ഡാല്‍കോ, ലൂപിന്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
