Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 5:35 AM IST Updated On
date_range 2 Oct 2015 5:35 AM ISTമൂന്നാം ദിവസവും നേട്ടം
text_fieldsbookmark_border
മുംബൈ: ആഗോള വിപണികളിലെ ഉണര്‍വും പലിശനിരക്കുകള്‍ കുറയുന്നത് നല്കിയ ആത്മവിശ്വാസവും പകര്‍ന്ന കരുത്തില്‍ ഓഹരി വിപണികള്‍ വ്യാഴാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ അവസാനിച്ചു. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 66.12 പോയന്റ് നേട്ടത്തില്‍ 26,220.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റ് 31നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ളോസിങ്ങാണിത്. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചശേഷം കഴിഞ്ഞ മൂന്നു സെഷനുകളിലായി 605 പോയന്റാണ് സെന്‍സെക്സിന്‍െറ നേട്ടം. എന്‍.എസ്.ഇ നിഫ്റ്റി നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് പോയന്റ് ഉയര്‍ന്ന നിഫ്റ്റി 7950.90ത്തിലത്തെി. അതേസമയം, ഉല്പാദന വളര്‍ച്ച ഏഴു മാസത്തെ താഴ്ന്ന നിലയിലാണെന്ന വിവരം പുറത്തുവന്നതോടെ ലാഭമെടുപ്പ് പ്രകടമായിരുന്നു. സെന്‍സെക്സിലെ 30ല്‍ 14 ഓഹരികളും നഷ്ടത്തിലായിരുന്നു. വെളളിയാഴ്ച ഗാന്ധി ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
