നേരിയ നേട്ടം
text_fieldsമുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന നയവും മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവരാനിരിക്കെ ഓഹരി വിപണികള്‍ നേരിയ നേട്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 17.47 പോയന്റ് നേട്ടത്തില്‍ 26,145.67ലും എന്‍.എസ്.ഇ നിഫ്റ്റി 7.45 പോയന്റ് നേട്ടത്തില്‍ 7935.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കരുതലോടെയായിരുന്നു നിക്ഷേപകരുടെ നീക്കങ്ങള്‍. ജി.എസ്.ടി ബില്‍ പാസാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന ആശങ്ക നിലനിന്നു. സെന്‍സെക്സിലെ 30ല്‍ 11 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തില്‍ അവസാനിക്കാനായത്. ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് ടി എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍, വേദാന്ത, കോള്‍ ഇന്ത്യ, ലൂപിന് എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
